പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലം കണ്ടു: മന്ത്രി എം.എം.മണി

0
240

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയശതമാനം വര്‍ധിച്ചെന്ന് മന്ത്രി എം.എം.മണി. മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘ആദരം 2018’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറക്കല്‍ അബ്ദുളള എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉന്നത വിജയം നേടിയവരോടൊപ്പം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിന്റെ നൂറ് ശതമാനം വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബാലറാം, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജയപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ബാലന്‍, കുഴിക്കണ്ടി ബിന്ദു, പഞ്ചായത്ത് മെമ്പര്‍മാരായ നവനീത, കെ.വി.സത്യന്‍, എം.വേണുഗോപാലന്‍, വടകര ഡിഇഒ മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.കെ.ഹാഷിം, മോഹന്‍ദാസ്, അബ്ദുള്‍ റസാഖ്, വി.പി.ബാലന്‍, കെ.പി.വിനോദന്‍, ടി.പി.ഷീബ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ കെ.ജി.ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ കടത്തനാടന്‍ സ്വാഗതം പറഞ്ഞു.

RIMShotel bluediamondJUICE VILLA vtk