വിദ്യാഭ്യാസ സെമിനാര്‍ നാളെ; ജി.എസ്.പ്രദീപ് ക്ലാസെടുക്കും

0
428

വടകര: മലബാര്‍ ഹയര്‍ എജുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ 13ന് കാലത്ത് ഒമ്പത് മുതല്‍ വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അശ്വമേധം ഫെയിം ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് സെമിനാറില്‍ ക്ലാസെടുക്കും. രാവിലെ എട്ടരക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പിഎസ്‌സി മെമ്പര്‍ ടി.ടി.ഇസ്മായില്‍ മുഖ്യാതിഥിയായിരിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതം വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിക്കും. ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി പുരസ്‌കാര ദാനം നിര്‍വഹിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8640000222, 8640000333 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എംഎച്ച്ഇഎസ് കോളജില്‍ പുതുതായി ആരംഭിക്കുന്ന മെറ്റിസ് എജുക്കേഷനില്‍ നടത്തപെടുന്ന ന്യൂ ജനറേഷന്‍ കോഴ്സുകളെപ്പറ്റി ചടങ്ങില്‍ പരിചയപ്പെടുത്തും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി സെക്രട്ടറി പ്രൊ:കെ.കെ.മഹമൂദ്, മാനേജര്‍ വി.മുസ്തഫ, പിആര്‍ഒ ഷംസുദീന്‍, പി.ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

RIMSUntitled-1JUICE VILLA vtk