വൈദ്യതി ജീവനക്കാരനെ രക്ഷിച്ച പൊലീസുകാര്‍ക്ക് അനുമോദനം

0
320

വടകര: പോസ്റ്റില്‍ നിന്നും ജോലിചെയ്യുമ്പോള്‍ ഷോക്കേറ്റുവീണ കെഎസ്ഇബി തൊഴിലാളിയെ രക്ഷിച്ച പോലിസുകാരെ കെഎസ്ഇബി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റ് വര്‍ക്കേഴ് യൂനിയന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എടച്ചേരി പോലിസ് സ്റ്റേഷനു സമീപം മാര്‍ച്ച് 31നാണ് കെഎസ്ഇബി കരാര്‍ തൊഴിലാളി മുയിപ്ര സ്വദേശി നിഖില്‍ ഷോക്കേറ്റു വീണത്. ഇയാളെ പോലിസുകാര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലിസുകാരുടെ സമയോചിതമായ പ്രവര്‍ത്തനമാണ് നിഖിലിന്റെ ജീവന്‍ രക്ഷിച്ചത്. എടച്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.കെ.ഷൈനി അധ്യക്ഷത വഹിച്ചു. നാദാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനീയര്‍ ബിജോയ് ഉപഹാരം നല്‍കി. എടച്ചേരി പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ.കെ.പ്രകാശന്‍, ഡ്രൈവര്‍ വിംസി എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങില്‍ എസ്‌ഐ കെ.പ്രദീപ്കുമാര്‍, വടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനീയര്‍ വി.ജെ.പോള്‍ എന്നിവര്‍ സംസാരിച്ചു.
വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. റൈസിംഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി മിഖ്ദാദ് തയ്യില്‍, ഭാസി, സി.എ.ഹാരിസ്, വി.കെ.പ്രേമന്‍,. സി.വി.വിജയന്‍, പി.കെ.അബ്ദുല്‍ ലത്തീഫ്, പി.വി. സുബൈര്‍, ഫിറോസ്ഖാന്‍, റിയാസ്, അന്‍സാര്‍ തങ്ങള്‍, എം.ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ.കെ.മൊയ്തീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോച്ചും നാഷണല്‍ റഫറിയുമായ ടി.എച്ച.മജീദാണ് പരിശീലനം നല്‍കിയത്.

RIMSUntitled-1JUICE VILLA vtk