ആഗോളസംഘടനയില്‍ അംഗമായ എ.കെ.സൈക്കിന് അനുമോദനം

0
569

വടകര: ഇംഗ്ലീഷ് അധ്യാപകരുടെ ആഗോള സംഘടനയായ ഐഎടിഇഎഫ്എല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചോറോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ എ.കെ.സൈക്കിനെ സുഹൃദ്‌സംഘം അനുമോദിച്ചു. ലോകപ്രശസ്ത ഭാഷാശാസത്ര്ജഞന്‍ പ്രൊഫ.ഡേവിഡ് ക്രിസ്റ്റല്‍ രക്ഷാധികാരിയായ ഈ സമിതിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സൈക്ക്.
വടകരയില്‍ നടന്ന അനുമോദന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ പൊന്നാട അണിയിച്ചു. മലോല്‍ പത്മനാഭന്‍ ഉപഹാരം സമര്‍പിച്ചു. കെ.ടി.ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ശിവദാസ് പുറമേരി, അന്ത്രു തയ്യുള്ളതില്‍, വി.കെ.ജോബിഷ്, ബി.മധു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ഹരീന്ദ്രനാഥ് സ്വാഗതവും ശ്രീജിത്ത് മുറിയമ്പത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മയ്യന്നൂര്‍ ബ്ലാക്ക് ആന്റ് വൈറ്റ് തിയേറ്റര്‍ ‘ചിരിച്ചിന്തുകള്‍’ അവതരിപ്പിച്ചു.

RIMSUntitled-1JUICE VILLA vtk