ലോകനാര്‍കാവിന്റെ പൈതൃക സംരക്ഷണത്തിന് സംഘടനയായി

0
523

 

വടകര: കടത്തനാടിന്റെ സാംസ്‌കാരിക പൈതൃക തലസ്ഥാനമായ ലോകനാര്‍കാവിന്റെ പൈതൃകം പരിപോഷിപ്പിക്കുന്നതിനും പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക ഉന്നമനവും ലക്ഷ്യം വെച്ചുള്ള പുതിയ സംഘടന ‘പുനര്‍ജനി പൈതൃക സാംസ്‌കാരികവേദി’ പ്രവര്‍ത്തനമാരംഭിച്ചു. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ലോകനാര്‍കാവിനെയും പരിസരത്തെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി തയാറാക്കിയ ടൂറിസം ഗൈഡ് ‘കടത്തനാടന്‍ കാഴ്ചകള്‍’ ടി.കെ.കുഞ്ഞിരാമന്‍ പ്രകാശനം ചെയ്തു. ശ്രീകുമാര്‍ കാവില്‍പടിക്കല്‍ പുസ്തകം പരിചയപ്പെടുത്തി. എസ്എസ്എല്‍സി പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഫ.കെ.സി.വിജയരാഘവന്‍ വിതരണം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിഷ, സുരേഷ് പടിയുള്ളതില്‍, വി.ടി.കെ.ബിജു, പി.കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുരിക്കും ഓര്‍മകള്‍ സംഗീതപരിപാടി അരങ്ങേറി.
വി.ടി.കെ.ബിജു (പ്രസിഡന്റ്), ടി.ഉണ്ണികൃഷ്ണന്‍, രമേശന്‍ അകവളപ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), സി.പി.ഷിജു (സെക്രട്ടറി), പി.കെ.സജീവന്‍, പി.കെ.ഷാജി (ജോയിന്റ് സെക്ട്രട്ടറിമാര്‍), ടി. ബിജു (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

RIMSUntitled-1JUICE VILLA vtk