പ്രഭാത സവാരിക്കിടയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

0
1092

വടകര: ദേശീയപാതയില്‍ നാദാപുരം റോഡില്‍ പ്രഭാത സവാരിക്കിടയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു. കെ.ടി.ബസാര്‍ കുന്നോത്ത്താഴ രമേശന്റെ ഭാര്യ സുഷമയാണ് (45) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ മടപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് അപകടം. സാരമായി പരിക്കേറ്റ സുഷമയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഷമയുടെ സഹോദരന്‍ സുജിത്ത്, ഭാര്യ ശ്രീജ, അയല്‍വാസി വണ്ണാത്തിക്കണ്ടി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ചോമ്പാല പോലീസ് സ്ഥലത്തെത്തി. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സുഷമയുടെ മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുത്തു. അനുശ്രീ മകളാണ്.

RIMSUntitled-1JUICE VILLA vtk