ഇരിങ്ങലില്‍ കാറിടിച്ച് 52 കാരന്‍ മരിച്ചു

0
951

വടകര: ദേശീയപാതയില്‍ ഇരിങ്ങലില്‍ കാല്‍നട യാത്രക്കാരന്‍  കാറിടിച്ച് മരിച്ചു. ഇരിങ്ങല്‍ തെരുവിലെ നിര്‍മ്മാണ തൊഴിലാളിയായ മഠത്തില്‍വയലില്‍ രാജന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ഭാര്യ: ലീന. മക്കള്‍: അശ്വനി, ആരതി. സഹോദരങ്ങള്‍: ശശി, രമണി.
RIMSUntitled-1JUICE VILLA vtk