ബാലവാടി വാഹനാപകടം; പരിക്കേറ്റ ആറു വയസുകാരി മരിച്ചു

0
2475

വടകര: വള്ളിക്കാട്ട് ബാലവാടിയില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറുവയസുകാരി മരിച്ചു. മുട്ടുങ്ങല്‍ കാളിയത്ത് താഴക്കുനി മധുരാജിന്റെ മകള്‍ ദേവികയാണ് മരിച്ചത്. ദേവികയുടെ അമ്മ അബിത, അയല്‍വാസി വയനോളി ഷൈനി എന്നിവര്‍ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബസ് സ്റ്റോപ്പിലേക്കു നടന്നുപോവുകയായിരുന്ന ഇവരുടെ നേരെ കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഇന്നു രാവിലെയാണ് ദേവിക മരിച്ചത്. ഇതിനു മുമ്പും ഇതേ സ്ഥലത്ത് ഇതേ പോലെ അപകടം നടന്നിരുന്നു.

RIMSUntitled-1JUICE VILLA vtk