നൊണ നുണയാന്‍ മണിയൂര്‍ ഒരുങ്ങി

0
527

വടകര: പുതുമയാര്‍ന്ന അവതരണ രീതിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നൊണ നാടകം മണിയൂരില്‍ അരങ്ങേറുന്നു. ഡിവൈഎഫ്‌ഐ പാലയാട് മേഖലാ കമ്മിറ്റിയുടെ ധനശേഖരണാര്‍ഥം മെയ് 6,7,8 തിയതികളില്‍ മണിയൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നാടകം അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നിന്റെ ജീവനു ഭീഷണി ഉയര്‍ത്തുന്ന ഭീകരതയും ജാതീയതയും നാട്ടിന്‍പുറത്തെ സാധാരണക്കാരനിലുണ്ടാക്കുന്ന വ്യാകുലതകളാണ് നാടകത്തിന്റെ ഇതിവൃത്തം. കൊടുവള്ളി ബ്ലോക്ക് തീയേറ്ററിന്റെ ബാനറില്‍ ജിനോ ജോസഫാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ നാടകമാണ് നൊണ.
ചെറുതും വലുതുമായ നിരവധി നാടകങ്ങള്‍ക്ക് മണിയൂര്‍ ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നാടകപ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പ്രദേശവാസികള്‍ക്കും നവോന്മേഷംപകര്‍ന്നു നല്‍കുകയാണ്.
നാടിന്റെ ഉത്സവമായി കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം വന്‍ വിജയമായിരുന്നു. വരും ദിനങ്ങളില്‍ നൊണയുടെ നേര് തിരിച്ചറിയാനും ആസ്വദിക്കാനും വന്‍ ജനസാഗരം മണിയൂരിലേക്ക് ഒഴുകും.
ആറിന് സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും
വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.ദിവാകരന്‍, ഇ.മോഹന്‍ദാസ്, ശ്രീപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

RIMSUntitled-1JUICE VILLA vtk