മേമുണ്ടക്ക് ഇത് ചരിത്ര വിജയം

0
1105

വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ മേമുണ്ടക്ക് ഇത് ചരിത്ര വിജയം. പരീക്ഷ എഴുതിയ 758 വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നൂറു മേനിയാണ് കൊയ്തിരിക്കുന്നത്. അഞ്ചാം തവണയാണ് മേമുണ്ട 100 ശതമാനം വിജയം കൊയ്യുന്നത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാലയം എന്ന ഖ്യാതിയും മേമുണ്ടക്ക് തന്നെ. 111 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മേമുണ്ട എച്ച്എസ്എസിന്റെ വജ്ര RIMSജൂബിലിയിലാണ് ഈ വിജയം എന്നത് തിളക്കമേറുന്നു. 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന്റെ രഹസ്യം. നൈറ്റ് ക്ലാസ്, ശനിയാഴ്ച ക്ലാസ്, ഗൃഹസന്ദര്‍ശനം, കൗണ്‍സിലിങ്ങ്, ദത്തെടുക്കല്‍, എ+ ക്ലാസ് തുടങ്ങിയ പദ്ധതികളിലൂടെയാണ് മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാന്‍ സാധിച്ചതും എ പ്ലസിന്റെ എണ്ണം കൂടിയതും. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ മാനേജ്‌മെന്റ് , പിടിഎ, നാട്ടുകാര്‍ , അധ്യാപകര്‍, ജീവനക്കാര്‍, മദര്‍ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘട തുടങ്ങിയവരുടെ കൂട്ടായ സഹകരണമാണ് വിജയത്തിന് പിന്നില്‍.
ഈ വര്‍ഷം ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹ്യശാസ്ത്ര Untitled-1മേളകളിലും മികച്ച വിജയം കൈവരിച്ച് ജില്ലയിലെ മികച്ച വിദ്യാലയമാകാന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞു. ജില്ലാ യുവജനോത്സവത്തില്‍ ഓവറോളും സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കൂടുതല്‍ പോയിന്റ് നേടിക്കൊടുക്കാനും മേമുണ്ടക്ക് കഴിഞ്ഞു. കലോത്സവത്തില്‍ നിരവധി ഇനങ്ങളില്‍ സംസ്ഥാനത്ത് എ ഗ്രേഡ് ലഭിച്ചു. രണ്ടാം സ്ഥാനവും മികച്ച നടനും (അഷിന്‍) ലഭിച്ച നാടകം അന്നപ്പെരുമ നിരവധി വേദികളില്‍ അവതരിപ്പിച്ച് വരുന്നു. കായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി.
എന്‍എംഎംഎസ്, യുഎസ്എസ്, ഇന്‍കള്‍കേറ്റ്, പ്രതിഭാ നിര്‍ണയം തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിക്കാന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മന്ത്രി ടി.പി.രാമകൃഷ്ണന്‍, കെപിഎസി ലളിത, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയ പ്രമുഖരൊക്കെ കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
വിജയിച്ച വിദ്യാര്‍ഥികളെയും, വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകരെയും മാനേജ്‌മെന്റും, പി.ടി.എ യും ചേര്‍ന്ന് അഭിനന്ദിച്ചു.

JUICE VILLA vtk