ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

0
1938

വടകര : വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ പ്ലാവില്‍ നിന്ന് തോട്ടി കെട്ടി ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂര്‍ മീത്തലെ മലയില്‍ അബ്ദുല്‍ ഗഫൂര്‍(36) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യവീടായ കൊളത്തൂര്‍ റോഡിലെ തൊടിയില്‍ ചക്കയിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തോട്ടി തട്ടിയാണ് ഷോക്കേറ്റത്.
ഭാര്യ : ആരിഫ.
പിതാവ് : പരേതനായ കുഞ്ഞമ്മദ് മുസല്യാര്‍.
മാതാവ് : കുഞ്ഞാമി.
സഹോദരങ്ങള്‍ : ഇബ്രായി, അസീസ് ഫൈസി, അബ്ദുറഹിമാന്‍, നിസാര്‍, ഫാത്തിമ, സൈനബ, സൗദ, ഹൈറുന്നിസ.

RIMSUntitled-1JUICE VILLA vtk