മുകച്ചേരിയില്‍ കമ്യൂണിസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

0
283

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം വടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി കമ്യൂണിസ്റ്റ് കുടുംബ സംഗമവും ബാന്റ് സെറ്റ് ഉദ്ഘാടനവും മുകച്ചേരിയില്‍ നടന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.രാജന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീധരന്‍, കെ.കെ.ലതിക, ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍, ടി.കെ.പ്രഭാകരന്‍, കെ.സി.പവിത്രന്‍, യു.അദ്‌നാന്‍ എന്നിവര്‍ സംസാരിച്ചു. ടി.ശ്രീജേഷ് സ്വാഗതവും ഇ.ശശിധരന്‍ നന്ദിയും പറഞ്ഞു.

RIMS1little budsJUICE VILLA vtk