നിലച്ചത് ഏറാമലയുടെ വേണുനാദം

0
1292

വടകര: കവിയൂരില്‍ അപകടത്തില്‍ മരിച്ച ആദിയൂര്‍ പുത്തലത്ത് താഴക്കുനി RIMSപവിത്രന്‍ (55) ഏറാമലയുടെ വേണുഗായകനായിരുന്നു. ലോട്ടറി കച്ചവടത്തില്‍ വ്യാപരിക്കുമ്പോഴും ചെന്നെത്തുന്ന സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കു മുന്നില്‍ തന്റെ ഓടക്കുഴല്‍ വായനയിലുള്ള വൈദഗ്ധ്യം പ്രകടമാക്കുന്നയാളായിരുന്നു പവിത്രന്‍.
പഴയതും പുതിയതുമായ ഗാനങ്ങള്‍ ശ്രുതിമധുരമായി ഓടക്കുഴലിലൂടെ വായിച്ച് കാണികളെ സന്തോഷിപ്പിക്കുമായിരുന്നു. കച്ചവടത്തിനായി ഏറാമല പഞ്ചായത്തിലും മറ്റും അലയുമ്പോഴും ഓടക്കുഴലും പവിത്രന്റെയൊപ്പം കാണും. പവിത്രന്റെ 1little budsവേണുനാദത്തിനായി കാത്തിരിക്കുന്നവരും കുറവല്ല.
ഇരു കണ്ണിനും കാഴ്ചയില്ലെങ്കിലും നാട്ടിലെ മിക്കവാറും എല്ലാവരെയും തന്റെ അകക്കണ്ണിനാല്‍ മനസിലാക്കുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഇടപഴകിയാലോ പവിയുടെ അടുത്തുനിന്നു ലോട്ടറി വാങ്ങിയാലോ പിന്നീട് ആ ശബ്ദം തിരിച്ചറിയാനുള്ള കഴിവായിരുന്നു പവിത്രന്റെ മുഖമുദ്ര. നാട്ടുകാരെയെല്ലാം പേരെടുത്ത് ഉച്ചത്തില്‍ അഭിസംബോധനചെയ്യുന്ന പവി ലോട്ടറി വില്പനക്കിടയിലാണ് ചൊക്ലിക്കടുത്ത് കവിയൂരില്‍ ലോറി തട്ടി മരിക്കുന്നത്. ഏറാമലയുടെ ഇടവഴികളില്‍ വേണുനാദവുമായി ഇനി പവിത്രനില്ല.JUICE VILLA vtk