ലോക പുസ്തകദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

0
340

വടകര: കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ ലോക പുസ്തക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ JUICE VILLA vtkസംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. സി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗിരീഷ് അധ്യക്ഷനായി. വടകര ടൗണ്‍ അര്‍ബന്‍ ബാങ്ക് അയ്യായിരം രൂപ വിലയുള്ള പുസ്തകങ്ങള്‍ കോളജ് ലൈബ്രറിക്ക് കൈമാറി. സംഘം ഡയറക്ടര്‍ ഡോ. കെ.പി.അമ്മുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അര്‍ബന്‍ സൊസൈറ്റി മാനേജര്‍ സൗമിനി സുനില്‍കുമാര്‍ പുസ്തകം കൈമാറി, ചടങ്ങില്‍ പുസ്തക ചര്‍ച്ചയും സാഹിത്യ ക്വിസും നടത്തി. കെ.റീജ, പ്രദീഷ്, ഷൈജു തിരുപ്പറ, സി.എച്ച്.നിഷ, ഷിജിന, പി.ജി.അരുണ്‍, കെ. ജിസ്‌ന, സമീറ എന്നിവര്‍ സംസാരിച്ചു.

RIMS1little buds