ടി.പി രക്തസാക്ഷിദിന ബോര്‍ഡുകള്‍ നശിപ്പിച്ചു

0
445

വടകര: ടി.പി.ചന്ദ്രശേഖരന്റെ ആറാം രക്തസാക്ഷി ദിനാചരണത്തിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ഓര്‍ക്കാട്ടേരി ടൗണിലേയും പരിസര പ്രദേശങ്ങളിലേയും ബോര്‍ഡുകളാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ബോര്‍ഡുകള്‍ JUICE VILLA vtkവ്യാപകമായി നശിപ്പിക്കപ്പെട്ടത്. ബോര്‍ഡുകളെല്ലാം പൂര്‍ണമായി വെട്ടിക്കീറിയ നിലയിലാണ്. എല്ലാ വര്‍ഷങ്ങളിലും ടി.പി.രക്തസാക്ഷി ദിനാചരണ ബോര്‍ഡുകള്‍ സംഘടിതമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം പ്രചരണത്തിന്റെ ആദ്യഘട്ടം തന്നെ ബോര്‍ഡുകള്‍ നശിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ചന്ദ്രശേഖരനെ കൊന്നിട്ടും പക തീരാത്തവര്‍ ചന്ദ്രശേഖരന്റെ ഫോട്ടോകള്‍ പോലും വെട്ടി കീറുന്ന അവസ്ഥയാണെന്ന് ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ദിനാചരണ ബോര്‍ഡുകള്‍ നശിപ്പിച്ച് നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അക്രമികള്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ പോലിസ് തയ്യാറാകണമെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.

RIMS1little budskisan kendra