റോഡരികില്‍ നിന്ന ഭര്‍തൃമതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെ തേടി പോലീസ്

0
1071

വടകര : ഭര്‍തൃമതിയായ യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതിയോടാണ് യുവാവ് അപമര്യാദയായി പെരുമാറിയതും ബൈക്കില്‍ കയറ്റാനും ശ്രമിച്ചതും. ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ തിരക്ക് കാരണം മെയിന്‍ റോഡിലെ ബ്ലൂസ്റ്റാര്‍ ഹോട്ടലിന് സമീപത്ത് നിന്ന യുവതിയോട് JUICE VILLA vtkബൈക്കിലെത്തിയ യുവാവ്
അശ്ലീലം കലര്‍ന്ന വാക്കുകള്‍ ഉപയോഗിക്കുകയും ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുറച്ച് നേരം യുവതി തന്നെ പ്രതികരിച്ചെങ്കിലും യുവാവ് പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരോട് യുവതി കാര്യങ്ങള്‍ പറയുന്നതിനിടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കി. പ്രതി ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് നമ്പര്‍ ഉപയോഗിച്ച് പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RIMS1little budskisan kendra