കാശ്മീര്‍ ബാലികയുടെ കൊലപാതകത്തില്‍ എങ്ങും രോഷം

0
719

വടകര: കശ്മീരിലെ കത്‌വയില്‍ ബാലിക ക്രൂരമായി പീഢനത്തിരയാക്കി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ എങ്ങും പ്രതിഷേധം. അഴിയൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതികള്‍ക്കെതിരെ മുഖംനോക്കാതെ
നടപടിയെടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഷംസുദീന്‍ ഫൈസി, കെ.പി.ജയകുമാര്‍, പി.രാഘവന്‍, പ്രദീപ് ചോമ്പാല, മൊയ്തു അഴിയൂര്‍, എം.പ്രഭുദാസ്, സമീര്‍ കുഞ്ഞിപ്പള്ളി, വി.പി.പ്രകാശന്‍, ഷുഹൈബ് അഴിയൂര്‍, ഹാരിസ് മുക്കാളി, സിറാജ് മുക്കാളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടത്തി.
IMG-20180413-WA0181എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മേമുണ്ട മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നവും പ്രതിഷേധ ജ്വാല തെളിയിക്കലും നടന്നു. കീഴല്‍ സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.പി.പ്രഭാകരന്‍ കുട്ടികള്‍ക്ക് പ്രതിഷേധ ജ്വാല കൈമാറി. രാഗേഷ് പുറ്റാറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എസ്.അര്‍ജുന്‍, അമല്‍ജിത്ത്, എം.കെ.വികേഷ് എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റില്‍ പ്രതിഷേധ 73af72e6-e000-4b96-b580-279a531e8615സംഗമം സംഘടിപ്പിച്ചു. ജില്ല ജന:സെക്രട്ടരി ടി.കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് മുസ്ലിം, ആദിവാസി, ദളിത് ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം ലക്ഷ്യംവച്ച് സംഘ്പരിവാറും രാജ്യം ഭരിക്കുന്ന സര്‍ക്കാറും പോലിസും ഒന്നായി ചേര്‍ന്ന് നടത്തുന്ന ബലാല്‍സംഗകൊലകളും പീഡനങ്ങളും രാജ്യത്തെ അസ്ഥിരപ്പെടുത്താനും മനുസ്മൃതി ഭരണഘടനയാക്കി മാറ്റാനുമുള്ള സംഘ്ഭീകരരുടെ ഒടുവിലത്തെ ഇരയാണ് കാശ്മീല്‍ കൊല ചെയ്യപെട്ട എട്ടു വയസുകാരിയെന്നു മാധവന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശുഐബ് അഴിയൂര്‍, റാഷിദ് കൊട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ.വി.ഫാറുഖ്, അസ്ഗറലി, ഫൗസിയ, ഖാലിദ്, ഹംസ അഴിയൂര്‍, സഫീറ, ഖാദര്‍, കരീം വൈക്കിലശ്ശേരി, റാസിഖ് മാക്കൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RIMS1little budsJUICE VILLA vtkkisan kendra