13 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മധ്യവയസ്‌കന്‍ പിടിയില്‍

0
585

വടകര: വടകരയിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ടുവന്ന 13 RIMSലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ കുളത്തുംമാരത്ത് മുഹമ്മദ് ഹനീഫിനെയാണ് (51) ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ്സ്റ്റാന്റില്‍ വച്ചായിരുന്നു അറസ്റ്റ്. സഞ്ചിയിലാക്കി അരയില്‍ കെട്ടിയ നിലയിലായിരുന്നു രണ്ടായിരത്തിന്റേയും 1little buds500 ന്റെയും നോട്ടുകളടങ്ങിയ പണം. വടകര, വില്യാപ്പള്ളി, കല്ലാച്ചി, നദാപുരം മേഖലകളില്‍ വിതരണത്തിന് കൊണ്ടുവന്നതായിരുന്നു പണമെന്ന് ഇയാള്‍ മൊഴി നല്‍കി. പണം ലഭിക്കേണ്ടവരുടെ ലിസ്റ്റും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.

JUICE VILLA vtkkisan kendra