സഹകരണ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരണം: മന്ത്രി കടകംപള്ളി

0
446

വടകര: സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ആശ്രയമാവാന്‍ സഹകരണ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ ഒരു പരിധിവരെ തടയാന്‍ ഇത് RIMSസഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വടകര എജ്യുക്കേഷനല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനു കുരിക്കിലാട് നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയില്‍ നന്നായി ജയിക്കുന്ന കുട്ടികള്‍ ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികളുടെ കഴിയും വാസനയും അറിഞ്ഞ് മാറ്റം വരുത്തേണ്ടതുണ്ട്. സമാന്തര കോളജുകള്‍ക്കു വലിയ തോതിലുള്ള മുന്നേറ്റം കേരളത്തില്‍ 1little budsസൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഘം പ്രസിഡന്റ് അഡ്വ. സി.വത്സലന്‍ അധ്യക്ഷത വഹിച്ചു. കോളജിലെ കംപ്യൂട്ടര്‍ ലാബ് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗായിക അനുനന്ദയെ അനുമോദിച്ചു. കോളജ് ലൈബ്രറി ഇഗ്നോ മലബാര്‍ റീജിനല്‍ ഡയരക്ടര്‍ ഡോ. എം. രാജേഷ്ും ഇഗ്നൊ സ്റ്റഡി സെന്റര്‍ ഓഫീസ് സഹകരണ അസി. രജിസ്ട്രാര്‍ എ.കെ. അഗസ്റ്റിയും പാലിയേറ്റീവ് ട്രെയ്‌നിങ് സെന്ററും ബ്ലഡ് ഡോണേഴ്‌സ് ഫോറവും എന്‍.ആര്‍. ജയപ്രകാശും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റീജ പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ.നാണു എം.എല്‍.എ, വി.പി.അനില്‍കുമാര്‍, ടി.വി. ബാലകൃഷ്ണന്‍, എന്‍.കെ.രവീന്ദ്രന്‍, അഡ്വ. ഐ.മൂസ, പ്രഫ. കെ.കെ.മഹമൂദ്, പി.സത്യനാഥന്‍, ഇ.ശ്രീധരന്‍, കെ.പി.ബാലചന്ദ്രന്‍, എം.പ്രണവ്, അജ്മല്‍ അഷ്‌റഫ്, പി.ടി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

JUICE VILLA vtkkisan kendra