കോ-ഓപ്പറേറ്റീവ് കോളജ് കെട്ടിടോദ്ഘാടനം വെള്ളിയാഴ്ച

0
796

വടകര: സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര എജ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനു കുരിക്കിലാട് പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം പതിമൂന്നാം തിയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി.വത്സലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലൈബ്രറി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും കംപ്യൂട്ടര്‍ലാബ് പാറക്കല്‍ അബ്ദുള്ള എംഎല്‍എയും JUICE VILLA vtkഉദ്ഘാടനം ചെയ്യും.
മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഇഗ്‌നോ സ്റ്റഡി സെന്റര്‍ അഡ്വ.ടി. സിദ്ദീഖും പാലിയേറ്റീവ് ട്രെയിനിംഗ് സെന്റര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റ്രാര്‍ എ.കെ.അഗസ്റ്റിയും ഉദ്ഘാടനം ചെയ്യും. 37 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കു കീഴില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റി സ്റ്റഡിസെന്റര്‍, കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫോമേഷന്‍ ടെക്‌നോളജി, പ്രീമെട്രിക് ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി സെക്രട്ടറി റീജപ്രദീപ്, ടി.വി.ബാലകൃഷ്ണന്‍, വി.പി.അനില്‍കുമാര്‍, എന്‍.കെ.രവീന്ദ്രന്‍, കെ.കെ.മുരുകദാസ് എന്നിവര്‍ പങ്കെടുത്തു.

RIMS1little budskisan kendra