പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം: പ്രൊഫ: സി.രവീന്ദ്രനാഥ്

0
593

കുറ്റിയാടി: പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകണമെന്നും അതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് പറഞ്ഞു. നടുപ്പൊയില്‍ യുപി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ JUICE VILLA vtkശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റിയാടി പഞ്ചായത്ത് പ്രസിഡണ്ട് സി.എന്‍.ബാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ശശി മീപ്പറമ്പത്ത് മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. പ്രഥമാധ്യാപിക സി.ചാന്ദ്‌നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ.പ്രസിഡണ്ട് എന്‍.കെ.മുസ്തഫ, സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി.ബിന്ദു, വിദ്യാഭ്യാസ ചെയര്‍മാന്‍ എടത്തുംകര നാണു, പഞ്ചായത്ത് അംഗം ഏരത്ത് ബാലന്‍, ബി.പി.ഒ.കെ.വി.വിനോദന്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ.ദിനേശന്‍, കെ.പി.അബ്ദുള്‍ മജീദ്, എം.കെ.അബ്ദുറഹ്മാന്‍, പി.പി.ചന്ദ്രന്‍ ,ടി.വേണുഗോപാല്‍, കെ.പി.ഗിരീശന്‍, പി.രസന്ത, ശ്രീജിന, കെ.പി.രവീന്ദ്രന്‍, പി.ടി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.737faebd-179e-4bf5-b8e5-9705f44a32af

RIMS1little buds