ചുഴലിക്കാറ്റിന് സാധ്യത: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

0
529

തിരുവനന്തപുരം: ശ്രീലങ്കക്ക് തെക്ക് പടിഞ്ഞാറു ദിശയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം 65 കി. മി ആയി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മറ്റന്നാള്‍വരെ കടലില്‍ പോകരുതെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു . തിരമാലകള്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതുണ്ട് .
ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി മാറി അറബിക്കടലിലേക്ക് നീങ്ങുകയാണ് .അതിനാല്‍ ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതുണ്ടെന്നാണ് അറിയിപ്പ്. കൂടാതെ അതിശക്തമായ മഴക്കും സാധ്യതുണ്ട് . തീരത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു .
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി . സ്ഥിതിഗതികള്‍ വിലയിരുത്തിയ ചീഫ് സെക്രട്ടറി അടിയന്തിര സാഹചര്യം നേരിടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി . കളക്ടര്‍മാര്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും . ദുരന്ത നിവാരണ സേനക്കും തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശമുണ്ട്