ഉഷ്ണം കത്തിക്കയറുമ്പോള്‍ ആശ്വാസമായി വേനല്‍മഴ

0
1352

വടകര: ചൂട് ശക്തി പ്രാപിച്ചു വരുമ്പോള്‍ ലഭിച്ച വേനല്‍ മഴ ആശ്വാസമായി. ചൊവാഴ്ച വൈകുന്നേരത്തോടെയാണ് ഈ വര്‍ഷത്തെ ആദ്യ വേനല്‍മഴയുടെ വരവ്. വടകരയിലും പരിസരങ്ങളിലും ചെറിയ തോതിലുള്ള ഇടിയോടൊപ്പമായിരുന്നു മഴപ്പെയ്ത്ത്. രാത്രിയായപ്പോഴേക്കും കനത്തു തന്നെ പെയ്തു. വിയര്‍ത്ത് കഴിയുന്ന ശരീരം തണുക്കാന്‍ മഴ തുണച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഉഷ്ണത്തിന്റെ തോത് ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വരള്‍ച്ചയും കണക്കൂ കൂട്ടുന്നു. ഇതിനിടയില്‍ വേനല്‍ മഴ ലഭിക്കുന്നത് ആശ്വാസമേകും.