അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു

0
147

വടകര: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നോവലിസ്റ്റ് പി.കെ.നാണുവും സിഗ്‌നേച്ചര്‍ ഫിലിം പ്രകാശനം സിനിമാ സഹസംവിധായകന്‍ ജീവജ് രവീന്ദ്രനും നിര്‍വഹിച്ചു. ഏപ്രില്‍ 10 മുതല്‍ 12 വരെ ചോമ്പാല്‍ എല്‍പി സ്‌കൂളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും വടകര സിനിമ കളക്ടീവിന്റെയും സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര മേളകളിലെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ വി.പി.രാഘവന്‍ അധ്യക്ഷത വഹിച്ചു. വി.പി.മോഹന്‍ദാസ്, പി.ബാബുരാജ്, വി.കെ.പ്രഭാകരന്‍, പ്രദീപ് ചോമ്പാല, പി.നാണു, സി.വി.രമേശന്‍, കെ. പി.ജയകുമാര്‍, കെ.ടി.രവീന്ദ്രന്‍, അലി മനോളി, പി.രാഘവന്‍, കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു