ഓട്ടോയില്‍ കടത്തിയ 36 കുപ്പി മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

0
1527

വടകര: മാഹിയില്‍ നിന്ന് ഓട്ടോയില്‍ കടത്തിയ 36 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചോമ്പാല ചെറിയ പറമ്പത്ത് സി.പി.പ്രകാശനെയാണ് (48) എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍.റിമേഷും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയപാതയിലെ അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്. മദ്യം കടത്താനുപയോഗിച്ച കെ.എല്‍.56.ബി-5286 ആപ്പ പാസഞ്ചര്‍ ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. വില്യാപ്പള്ളി ഭാഗത്ത് വില്‍പ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു മദ്യം.
നേരത്തെ കൊയിലാണ്ടി എക്‌സൈസില്‍ മറ്റൊരു അബ്കാരി കേസില്‍ ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതിയെ ചൊവാഴ്ച കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി.വിജയന്‍, എ.പി.അനീഷ്‌കുമാര്‍, പ്രബിത്ത് ലാല്‍ എന്നിവര്‍ പങ്കെടുത്തു.