വനിതാദിനത്തില്‍ മുടി ദാനം ചെയ്ത് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനികള്‍

0
475

വടകര: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോളജ് ഓഫ് എഞ്ചിനിയറിംഗ് വടകരയിലെ വിദ്യാര്‍ഥിനികള്‍ മുടി സംഭാവന ചെയ്ത് മാതൃകയായി. 15 വിദ്യാര്‍ഥിനികളും ഒപ്പം രണ്ട് അധ്യാപികമാരും 15 സെന്റിമീറ്റര്‍ വീതം മുടി ദാനം ചെയ്തു. കീമോ തെറാപ്പിയിലൂടെ മുടി നഷ്ടമാവുന്ന
നാലാം വര്‍ഷ വിദ്യാര്‍ഥിനി അനുശ്രീയുടെ മുടി സ്വീകരിച്ചു കൊണ്ട് അധ്യാപിക ഫാത്തിമ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാനാണ് മുടി നല്‍കിയത്. പെണ്‍കുട്ടികള്‍ കാണിച്ച മാതൃകയെ സഹപാഠികളും അധ്യാപകരും പ്രശംസിച്ചു. വിദ്യാര്‍ഥി യൂനിയനും കോളജിലെ മാതൃകം യൂനിറ്റും സംയുക്തമായാണ് വനിതാദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്. യൂനിയന്‍ ചെയര്‍മാന്‍ അഖില്‍ എസ്.കാര്‍ണവര്‍, മിന്നു, പ്രേജിഷ്ണു, കെ.സി.അനഘ, പി.അശ്വതി, അധ്യാപകരായ പ്രപു പ്രേംനാഥ്, സി.കെ.സ്മിത, ഡോ. കെ.വി.ബബിത, ദീപ, ബിന്ദു എസ്.മണി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വനിതാദിനാചരണ വേളയിലും കോളജിലെ മുപ്പതോളം വിദ്യാര്‍ഥിനികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് മുടി ദാനം ചെയ്തിരുന്നു.