സിപിഎമ്മിന്റ ബിജെപി വിരോധം തട്ടിപ്പ് : കെ.എം.ഷാജി എംഎല്‍എ

0
284

വടകര: സിപിഎം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപി വിരോധം ശുദ്ധ തട്ടിപ്പാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎല്‍എ. യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ സിപിഎമ്മിന് കോണ്‍ഗ്രസ് വിരോധം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെളളികുളങ്ങര ശാഖാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍പുരയില്‍ ഇബ്രാഹിം ഹാജി അനുസ്മരണവും ശാഖാ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ നിരന്തരം സമര പരിപാടികള്‍ നടത്തിയ സിപിഎം ഇപ്പോള്‍ നരേന്ദ്ര മോഡിയെ പേടിയായതിനാല്‍ മിണ്ടാതിരിക്കുകയാണ്. കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും കെ.എം.ഷാജി പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തി. സി.കെ മൊയ്തു, പുത്തൂര്‍ അസീസ്, ഒ.കെ.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ റാഷിദ് ഏറാമലക്ക് ഉപഹാരം നല്‍കി. പ്രദേശത്തെ പഴയ കാല നേതാക്കന്മാരായ വി.പി.കുഞ്ഞമ്മദ്, പുളക്കുനി അബ്ദുറഹിമാന്‍, ഒ.കെ.യൂസുഫ്, കെ.അബ്ദുല്ലക്കോയ എന്നിവരെ ആദരിച്ചു.
ഫസല്‍ തങ്ങള്‍, അഷ്‌റഫ് ഊരാളശ്ശേരി, ഹൈദ്രോസ് കോയ തങ്ങള്‍, എം.ഫൈസല്‍, മുസ്തഫ തിരുവള്ളൂര്‍, സി.എച്ച്.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. വി.പി.മഹറൂഫ് സ്വാഗതവും എം.കെ.നാസര്‍ നന്ദിയും പറഞ്ഞു.
തിട്ടയില്‍ ഹസന്‍, സി.കെ.അബൂബക്കര്‍, സി.എച്ച്.കരീം, എം.സി.ജൗഹര്‍, സി.പി.മഹമൂദ്, തിട്ടയില്‍ മഹമൂദ്, വി.പി.ഹംസ, പറമ്പത്ത് ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.