സ്ലാബുകള്‍ നന്നാക്കാനായി സീനിയര്‍ സിറ്റിസണ്‍സ് ധര്‍ണ

0
171

വടകര: നഗരത്തിലെ ഓടകള്‍ക്ക് മുകളിലുളള സ്ലാബുകള്‍ തകര്‍ന്ന് ആളുകള്‍ വീഴുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ ധര്‍ണ നടത്തി. ഇ. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മണിയോത്ത് കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ടി. ശ്രീധരന്‍, ടി. ബാലക്കുറുപ്പ്, പി. ബാലന്‍, പുറന്തോടത്ത് സുകുമാരന്‍, കെ. കെ. മഹമൂദ്, ഒ. പി. ശ്രീധരന്‍, കെ. പി. ഇബ്രാഹിം, അജിത്ത് പാലയാട്ട്, ഇ. ജി. ഗോപാലകൃഷ്ണന്‍, ടി. കെ. സതീഷ്‌കുമാര്‍, വി. ആര്‍. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.