സൗദിയില്‍ ഇനി മുതല്‍ വനിതാ അന്വേഷണ ഉദ്യോഗസ്ഥരും

0
344

റിയാദ്: സൗദി അറേബ്യയില്‍ വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നീക്കം. അറ്റോര്‍ണി ജനറല്‍ ഷെയ്ക്ക് സൗദ് അല്‍ മുജീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മൂന്നു വരെ വനിതകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരാകാനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാമെന്നും പരീക്ഷയ്ക്കു ശേഷം നടക്കുന്ന കായികക്ഷമതാ പരിശോധനയിലും മറ്റും ഇവര്‍ യോഗ്യത സൗദ് അല്‍ മുജീബ് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്നവരെ ക്രിമിനല്‍ അന്വേഷണം, കോടതി ജോലികള്‍, മറ്റ് ഓഫീസര്‍ തസ്തികകള്‍ എന്നിവയിലേക്ക് നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പരമ്പരാഗത ഇസ്‌ലാമിക് കാഴ്ചപ്പാടുകളിലെ മാറ്റം ലക്ഷ്യം വച്ചുള്ളതാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിനും െ്രെഡവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനും സമീപകാലത്ത് സൗദി ഭരണകൂടം അനുമതി നല്‍കിയിരുന്നു.