മാച്ചിനാരിയില്‍ ഉത്സവമേളം

0
359

വടകര: ലാസ്യവും ദ്രുതതാളവും അരങ്ങില്‍ ഒന്നിച്ചുണര്‍ന്ന ബി സോണ്‍ നാലാംദിനം മടപ്പള്ളിയില്‍ ആസ്വാദര്‍ക്ക് അവിസ്മരണീയമായി. ഭരതനാട്യവും മോഹിനിയാട്ടവും മാര്‍ഗംകളിയുമെല്ലാം മാച്ചിനാരിക്കുന്നിനെ താളാത്മകമാക്കി. അരങ്ങുകളെല്ലാം പ്രേക്ഷകരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായിരുന്നു. മത്സരം അവസാനഘട്ടത്തിലേക്ക് അടുക്കവെ കോളജുകള്‍തമ്മിലുള്ള മത്സരവും അതിന്റെ മൂര്‍ധന്യത്തിലാണ്. കഴിഞ്ഞ ദിവസംവരെ മുന്നിലായിരുന്ന ഫാറൂഖ് കോളജിനെ ഞെട്ടിച്ചുകൊണ്ടാണ് ദേവഗിരി ലീഡ് തിരിച്ചുപിടിച്ചത്. മൂന്നുവര്‍ഷം മുമ്പ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ദേവഗിരി. എന്നാല്‍ കിരീടം നിലനിര്‍ത്താനുള്ള അവസാന അടവുകളുമായി ഫാറൂഖ് കോളജും രംഗത്തുണ്ട്.
സ്‌റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചതുമുതല്‍ മടപ്പളളിയില്‍ കാണികളുടെ സജീവസാന്നിധ്യമാണ്. അത് വ്യാഴാഴ്ചയും തുടര്‍ന്നു. നൃത്തമത്സരങ്ങള്‍ നടന്ന വേദികളിലെല്ലാം വന്‍ ജനപങ്കാളിത്തമായിരുന്നു. ഭാവാഭിനയത്തിന്റെ സാധ്യത മുഴുവന്‍ പ്രയോജനപ്പെടുത്തിയ മൂകാഭിനയവേദിയിലും കാണികളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.

B Zone 8-2-18 (7)B Zone 8-2-18 (3)B Zone 8-2-18 (5)B Zone 8-2-18 (8)