ഭാവം മാറുന്ന ദേശീയതയുമായി മൂകാഭിനയം

0
230

വടകര: ഭാവഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ മൂകാഭിനയത്തില്‍ നിറഞ്ഞത് സമകാലിക വിഷയങ്ങള്‍. ഭാവം മാറുന്ന
ഇന്ത്യന്‍ ദേശീയതയും രാഷ്ട്രീയ സാഹചര്യങ്ങളും വര്‍ധിച്ചു വരുന്ന കപടസദാചാര ബോധങ്ങളും അതിനെ തകര്‍ത്തെഴുതാന്‍ കെല്‍പ്പുള്ള ദൃഢമായ സ്‌നേഹബന്ധങ്ങളും മൂകാഭിനയത്തെ ഗംഭീരമാക്കി. ഉള്ളവന്റെ ആഘോഷങ്ങളിലേക്കും ഇല്ലാത്തവന്റെ ദൈന്യതകളിലേക്കും ചിന്തകള്‍
എത്തിക്കാന്‍ കഴിയുന്ന മൂകാഭിനയത്തിന്റെ ഭാവ പകര്‍ച്ചകള്‍ ബി സോണ്‍ വേദിയില്‍ നിറഞ്ഞൊഴുകിയപ്പോള്‍ സദസ് ശരിക്കും ആസ്വദിച്ചു.
പങ്കെടുത്ത 30 ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹിക-പ്രാധാന്യമുള്ള സമകാലിക
പ്രശ്‌നങ്ങള്‍ തീവ്രമായും പ്രാധാന്യം ഒട്ടും ചോരാതെയും അരങ്ങിലെത്തിച്ചു. മത്സരം നടന്ന കാരക്കാട് വേദിക്കു മുന്നില്‍ നിറഞ്ഞ സദസാണ് മൂകാഭിനയം ആസ്വദിക്കാനുണ്ടായിരുന്നത്. വാശിയേറിയ മല്‍സരത്തില്‍ പ്രോവിഡന്‍സ് കോളജ് ഒന്നാം സ്ഥാനം നേടി.