അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു

0
322

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബായില്‍ തടവിനു ശിക്ഷിക്കപ്പെട്ട പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് മോചന ശ്രമത്തിന് അനുകൂലമായത്.
രാമചന്ദ്രനെതിരേ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായതായാണ് വിവരം. യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു.