ഡിവൈഎസ്പിക്കും ഡ്രൈവര്‍ക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

0
2896

വടകര: ഡിവൈഎസ്പിക്കും ഡ്രൈവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. വടകര ഡിവൈഎസ്പി ടി.പി.പ്രേംരാജന്‍, ഡ്രൈവര്‍ ഇ.എം.ബോബന്‍ എന്നിവര്‍ക്കാണ് അംഗീകാരം. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഡ്രൈവറും ഒരേ കാലയളവില്‍ മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടുന്നത് അപൂര്‍വമാണ്. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയായ പ്രേംരാജന്‍ കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുുണ്ട്. ഹേമലത ഭാര്യയും ബിഡിഎസ് വിദ്യാര്‍ഥി വൈശാഖ്, പ്ലസ് വണ്‍ വിദ്യാര്‍ഥി വൈഷ്ണവ് എന്നിവര്‍ മക്കളുമാണ്.
ഡിവൈഎസ്പിയുടെ ഡ്രൈവറായ ബോബന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വില്യാപ്പള്ളി സ്വദേശിയാണ്. രഷിത ഭാര്യയും ആദിത്യന്‍, ആകാശ് എന്നിവര്‍ മക്കളുമാണ്.

ഇരുവരേയും സഹപ്രവര്‍ത്തകര്‍ അനുമോദിച്ചു.

7777777777777777777