ബജറ്റ് അച്ചടി നിര്‍ത്തി; വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

0
333

ന്യൂഡല്‍ഹി: പതിവിനു വിപരീതമായി ഇത്തവണ സാമ്പത്തിക സര്‍വേയുടെയും പൊതു ബജറ്റിന്റെയും അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.
2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേയുടെയും പൊതു ബജറ്റും അച്ചടിച്ച് വിതരണം ചെയ്യില്ലെന്നും വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. സാമ്പത്തിക സര്‍വേയും പൊതു ബജറ്റും വിശദമായ പത്രക്കുറിപ്പും ധനമന്ത്രാലയത്തിന്റെയും പിഐബിയുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയിറ്റ്‌ലി പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്കും മറ്റും ആവശ്യമായ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ എത്രയും വേഗം ലഭ്യമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
www.finmin.nic.in, www.dea.gov.in, www.indiabudget.nic.in എന്നീ വെബ്‌സൈറ്റുകളിലാണു സാന്പത്തിക സര്‍വേ, പൊതുബജറ്റ് എന്നിവ ലഭ്യമാവുക.