ഭരണ സ്തംഭനത്തിനു താക്കീതായി ലീഗ് ധര്‍ണ

0
287

വടകര: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് ധര്‍ണ സംഘടിപ്പിച്ചു.
ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ കു്ഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. യു.അശ്‌റഫ് അധ്യക്ഷത വഹിച്ചു. സി.കെ മൊയ്തു, എം. ഫൈസല്‍, ശംസുദ്ദീന്‍ വെള്ളികുളങ്ങര, മഹ്‌റൂഫ് വെള്ളികുളങ്ങര, സി.കെ ശാദുലി തിട്ടയില്‍ ഹസ്സന്‍, നാസര്‍, ജഅഫര്‍ കെ.ടി.കെ എ്ന്നിവര്‍ സംസാരിച്ചു. ഫസല്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു.
ചോറോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന കൗണ്‍സിലര്‍ പുത്തൂര്‍ അസീസ് ഉദ്ഘാടനം ചെയ്തു. കാളംകുളം ഹാഷിം അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ വെള്ളികുളങ്ങര, എം.ടി നാസര്‍, ഒ.എം അസീസ് മാസ്റ്റര്‍, ശംസുദ്ദീന്‍ കൈനാട്ടി, അസ്‌ലം വള്ളിക്കാട്, വി.സി ജമീല, റഫ്‌നാസ് വി.കെ എന്നിവര്‍ സംസാരിച്ചു. പി ഇസമായില്‍ സ്വാഗതവും സി.വി മുസ്തഫ നന്ദിയും പറഞ്ഞു.
മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്തരത്തൂരില്‍ നടന്ന ധര്‍ണ കുറ്റിയാടി നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.റസാഖ് അധ്യക്ഷത വഹിച്ചു കെ.കെ.യൂസഫ്, കാരളത്ത് പോക്കര്‍ ഹാജി, സി.പി.കുഞ്ഞബ്ദുള്ള, നസിം മന്തരത്തൂര്‍, ടി.എ.അബ്ദുള്ള, സഫീര്‍, പ്രാട്ടില്‍ അമ്മദ്, എന്‍.കെ.അബ്ദുള്ള ഹാജി, എം.ടി.കെ.ഹംസ, ഇ.പി.യൂസഫ്, ബഷീര്‍ വലിയാണ്ടി, വാര്‍ഡ് മെമ്പര്‍മാരായ അഹമ്മദ് സ്വാലിഹ്, ഷഹബത്ത് ജൂന എന്നിവര്‍ സംസാരിച്ചു. പി.ടി.കെ.മുഹമ്മദലി സ്വാഗതവും എന്‍.കെ നാസര്‍ നന്ദിയും പറഞ്ഞു.
വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ ധര്‍ണ എന്‍. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. ടി.ഐ നാസര്‍, എം.പി അബ്ദുല്‍ കരീം, കെ.കെ ഇബ്രാഹിം ഹാജി, എന്‍.എ ബക്കര്‍ മാസ്റ്റര്‍, വി.കെ അസീസ്, വി ഫൈസല്‍, അശ്മര്‍ ടി.കെ, യു നാസര്‍, അന്‍സാര്‍ പി.വി, അഡ്വ അബ്ദുല്ല മണപ്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു.പി.ടി.കെ.മുഹമ്മദലി സ്വാഗതം പറഞ്ഞു