കാറിലെത്തിയ സംഘം 30 ലക്ഷം കവര്‍ന്നതായി പരാതി

0
683

വടകര: ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍
തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ കൈക്കലാക്കിയതായി പരാതി. ആയഞ്ചേരി
തറോപ്പൊയില്‍ സ്വദേശി നാറാണത്ത് നസീര്‍ ആണ് പരാതിക്കാരന്‍.
വില്യാപ്പള്ളിയില്‍ നിന്നും പുറമേരിയിലേക്ക് പോകുന്ന വഴി പറമ്പില്‍
പള്ളിക്ക് സമീപത്ത് വെള്ള വാഗ്‌നര്‍ കാറിലെത്തിയ നാലംഗ
സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് നസീര്‍ വടകര പോലീസില്‍ നല്‍കിയ
പരാതിയില്‍ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ കൈക്കലാക്കിയ
ശേഷം കുറച്ചകലെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിവിടുകയാണുണ്ടായതെന്നും നസീര്‍
നല്‍കിയ പരാതിയില്‍ പറയുന്നു. ഹവാല ഇടപാടുകാരനാണ് പരാതിക്കാരനായ നസീറെന്ന്
പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ്
വ്യക്തമാക്കി.