കലാപ്രതിഭകള്‍ക്ക് എംഎസ്എഫിന്റെ അനുമോദനം

0
650

 

വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിന്നുംവിജയം നേടിയ എംയുഎം ഹയര്‍ സെക്കന്റി സ്‌കൂളിലെയും വടകര മുനിസിപ്പല്‍ ഏരിയയിലെയും കലാ പ്രതിഭകളെ എംഎസ്എഫ് അനുമോദിച്ചു. ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ. മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
അറബി ഉപന്യാസം ഹയര്‍ സെക്കന്ററി വിഭാഗം എ ഗ്രേഡ് നേടിയ എന്‍.പി.മുഹമ്മദ് മുഹ്‌സിന്‍ (പുത്തൂര്‍ ഗവ.സ്‌കൂള്‍), അറബിക്ക് ഉപന്യാസം ഹൈസ്‌കൂള്‍ വിഭാഗം എ ഗ്രേഡ് നേടിയ ആയിശ നൂര്‍ (എംയുഎം സ്‌കൂള്‍) എന്നിവരേയും കോല്‍ക്കളി ഹയര്‍ സെക്കണ്ടറി വിഭാഗം എ ഗ്രേഡ് (എംയുംഎംസ്‌കൂള്‍) നേടിയ സംഘത്തെയും കോല്‍ക്കളിക്ക് പരിശീലനം കൊടുത്ത റബിന്‍ മുഹമ്മദിനെയുമാണ് അനുമോദിച്ചത്..
യു അജ്‌നാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്‍സൂര്‍ ഒഞ്ചിയം, പി.ടി.കെ റഫീക്ക്, വി.കെ.അസിസ്, വി. ഫൈസല്‍, യൂനസ്,മുഹമ്മദ് നിഹാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ.എം.സഹല്‍ സ്വാഗതവും വി.പി.ഹിജാസ് നന്ദിയും പറഞ്ഞു..