അയ്യപ്പഭക്തരുടെ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

0
1001

വടകര: ദേശീയപാതയില്‍ പുതിയ ബസ് സ്റ്റാന്റിനു സമീപം ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് സാരമായ പരിക്ക്. കാര്‍ യാത്രക്കാരായ ഇവരെ കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തെലുങ്കാനയില്‍ നിന്നുള്ള അയ്യപ്പസംഘം സഞ്ചരിച്ച ബസും കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന ഹുണ്ടായി കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ക്കു സാരമായ പരിക്കുണ്ട്. ഇടിയില്‍ കാറിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ സഹകരണാശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോടേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പഴയ ബസ് സ്റ്റാന്റ് വഴിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സാധാരണനിലയിലായത്.

555j