യൂബര്‍ ടാക്‌സിക്കെതിരെ വടകരയില്‍ തൊഴിലാളി മാര്‍ച്ച്

0
902

വടകര: യൂബര്‍ ടാക്‌സിക്കെതിരെ വടകരയില്‍ പ്രതിഷേധം. റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്‌സിക്കു ബൂത്ത് അനുവദിച്ചതിനെതിരേ ടാക്‌സി-ഓട്ടോതൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കേന്ദ്രം നടപ്പാക്കിയ മോട്ടോര്‍ വാഹന ഭേദഗതിയും യൂബര്‍ ഉള്‍പെടെയുള്ള കമ്പനികള്‍ക്ക് ബൂത്ത് അനുവദിക്കുന്നതും സാധാരണക്കാരായ മോട്ടോര്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. ഓട്ടോ തൊഴിലാളികള്‍ രാവിലെ മുതല്‍ ഉച്ചവരെ പണിമുടക്കി റെയില്‍വെ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയായിരുന്നു. യൂബര്‍ ടാക്‌സിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന ആവശ്യം ഉയരുകയാണ്. നിരവധി തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു. സിഐടിയു നേതാവ് കെ.വി.രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ.ഇ.നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍.രമേശ്, എം.ബാലകൃഷ്ണന്‍, ഇ.ടി.കെ.ഇബ്രാഹിം, വിനോദ് ചെറിയത്ത്, സജിത്ത് കല്ലിടുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. വേണു കക്കട്ടില്‍ സ്വാഗതവും വേലായുധന്‍ നന്ദിയും പറഞ്ഞു.