ലോകനാര്‍കാവും പയംകുറ്റി മലയും മന്ത്രി കടകംപള്ളി സന്ദര്‍ശിച്ചു

0
664

വടകര: ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് മനസിലാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പയംകുറ്റി മലയിലും ലോകനാര്‍കാവിലും സന്ദര്‍ശനം നടത്തി. പയംകുറ്റിമലയില്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനെകുറിച്ച് ആലോചിക്കുമന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരെ അയക്കുമെന്നും മന്ത്രി അറിയിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ലോകനാര്‍ കാവിലെ വികസനത്തിനു വേണ്ടതെല്ലാം ചെയ്യുെമന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള പദ്ധതിയെ കുറിച്ച് പഠിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ലോകനാര്‍കാവ് ക്ഷേത്രവും പരിസരവും മന്ത്രി കണ്ടു. രണ്ടിടത്തുമുണ്ടായിരുന്ന നാട്ടുകാരോടും മന്ത്രി കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി.