പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററിയുടെ അഭിമാനമായി ധ്യാന്‍ ദേവ്

0
562

വടകര: നാഷണല്‍ സര്‍വ്വീസ് സ്‌കീം അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ജനുവരി രണ്ടാം വാരത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവലിലേക്ക് പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു ധ്യാന്‍ദേവ് പങ്കെടുക്കും. ബയോളജി സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എന്‍എസ്എസ് വളണ്ടിയര്‍ ലീഡറുമാണ് ധ്യാന്‍ദേവ്.
കോഴിക്കോട് ജില്ലയിലെ പതിമൂവ്വായിരം വളണ്ടിയര്‍മാരില്‍നിന്ന് മൂന്നുപേരെയാണ് തെരഞ്ഞെടുത്തത്. പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന ധ്യാന്‍ദേവ് ഹൈസ്‌കൂള്‍ പഠനകാലത്ത് എന്‍സിസി കേഡറ്റ് ലീഡറായിരുന്നു. മുഴുവന്‍ എപ്ലസോടെയാണ് എസ്എസ്എല്‍സി പാസായത്. വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ വി.ടി.കെ. രവീന്ദ്രന്റെയും സുമതിയുടെയും മകനാണ് ധ്യാന്‍ ദേവ്. സംസ്ഥാന സ്‌കൂള്‍ പ്രവ്യത്തി പരിചയ മേളയില്‍ കാര്‍ഡ് ചാര്‍ട്ട് സ്ട്രോ ബോര്‍ഡ് നിര്‍മ്മാണത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ ജില്ലയില്‍ എ ഗ്രേഡും നേടിയിരുന്നു .നല്ല ചിത്രകാരന്‍ കൂടിയാണ് ധ്യാന്‍ ദേവ് . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫാബ്രിക് പെയിന്റിംഗില്‍ ജില്ലയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസിന്റ ചരിത്രത്തില്‍ ആദ്യമായാണ് അഖിലേന്ത്യ തലത്തില്‍ ഒരു കേഡറ്റിന് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് .