പുത്തന്‍ നിറത്തില്‍ 10 രൂപയെത്തുന്നു

0
428

 

ന്യൂഡല്‍ഹി: പുതിയ നിറത്തിലും രൂപത്തിലും ആര്‍.ബി.ഐ പത്ത് രൂപ നോട്ട് പുറത്തിറക്കുന്നു. ചോക്ലേറ്റ് ബ്രൗണ്‍ നിറം അടിസ്ഥാനമാക്കിയാണ് ആര്‍.ബി.ഐ പുതിയ നോട്ട് പുറത്തിറക്കുക. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പത്ത് രൂപയുടെ ഒരു ബില്യണ്‍ നോട്ടുകളുടെ പ്രിന്റിങ് ആര്‍.ബി.ഐ പൂര്‍ത്തിയാക്കിയതായാണ് വിവരം. കഴിഞ്ഞയാഴ്ച നോട്ടിന്റെ ഡിസൈന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2005ലാണ് ഇതിന് മുമ്പ് 10 രൂപ നോട്ടിന്റെ ഡിസൈന്‍ ആര്‍.ബി.ഐ പരിഷ്‌കരിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുതിയ ഡിസൈനിലുള്ള 50,200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കിയിരിക്കുന്നു. 2016ലെ നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് കറന്‍സിക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതരായിരുന്നു.