കനാലില്‍ ഉപേക്ഷിച്ച നിലയില്‍ വാള്‍ കണ്ടെത്തി

0
1464

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ കീഴലില്‍ കനാലില്‍ ഉപേക്ഷിച്ച നിലയില്‍ വാള്‍ കണ്ടെത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്തു. പഴകിയ വാളിന് ഏതാണ്ട് ഒരു മീറ്റര്‍ നീളമുണ്ട്. വാള്‍ കണ്ടതിനെ തുടര്‍ന്ന് ഈ പരിസരത്ത് പോലീസ് പരിശോധന നടത്തി.