വില്യാപ്പള്ളി സ്വദേശി സൗദിയില്‍ നിര്യാതനായി

0
1260

വടകര: വില്ലാപ്പളളി അരയാക്കൂല്‍ താഴെ ചെമ്മാണിക്കുനി പോക്കര്‍ ഹാജിയുടെ മകന്‍ മുത്തലിബ് (27) സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹൃദയസ്തംഭനം മൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു. ജിദ്ദയിലെ ഇമാദ് ബേക്കറി ജീവനക്കാരനാണ്. ആറു മാസം മുമ്പ് നാട്ടിലെത്തി കല്യാണം കഴിഞ്ഞു തിരികെ ജിദ്ദയിലേക്ക് പോയതായിരുന്നു. മാതാവ്. സൈനബ.
ഭാര്യ: സുഫാന ചേരാപുരം.
സഹോദരങ്ങള്‍: മുഹമ്മദ് (സൗദി), മുബാറക്ക് (എം.ബി.എ വിദ്യാര്‍ത്ഥി ),
മയ്യത്ത് സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.