ആയോധനകല: യുഎഇയില്‍ അംഗീകാരവുമായി കുറ്റ്യാടി സ്വദേശി

0
1790

കുറ്റ്യാടി: ആയോധനകലാപരിശീലനത്തില്‍ കുറ്റ്യാടി സ്വദേശിക്ക് യുഎഇയില്‍ മികച്ച അംഗീകാരം. യുഎഇ മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ സ്ഥാപനത്തിലെ ആയോധനകലാ വിഭാഗത്തില്‍ മികച്ച പരിശീലകനായി കുറ്റ്യാടി തെരുവത്ത് ശബാബ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
യുഎഇയിലെ മുഴുവന്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പരിശീലകരില്‍ നിന്നാണ് ഇദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. അബൂദാബിയില്‍ നടന്ന ചടങ്ങില്‍ ശൈഹ ശംസ ബിന്‍ത് ഹസ്ഹര്‍ മക്തൂം, കേണല്‍ ഖാലിദ് സഈദ് അല്‍ ഷംസി എന്നിവരില്‍ നിന്നു ശബാബ് പ്രശസ്തി പത്രം ഏറ്റുവാങ്ങി.
വളരെ ചെറുപ്പത്തിലേ കരാട്ടെ, ജുഡോ എന്നിവയില്‍ ശബാബ് പ്രാവീണ്യം നേടുകയുണ്ടായി. യോഗ പരിശീലന യോഗ്യതയുമുണ്ട്. കരാട്ടെയില്‍ ഫോര്‍ത്ത് ബ്ലാക്ക് ബെല്‍ട്ട് ആയ ശബാബ് യുഎഇ കരാട്ടെ അസോസിയേഷന്റെ അംഗീകൃത പരിശീലകനും വേള്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ക്ലബ് മെമ്പറുമാണ്. ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ യൂണിയന്‍ യുഎഇ പ്രതിനിധി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയെും യൂണിവേഴ്സല്‍ സ്പോര്‍ട്സ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയുടെ മുഖ്യ പരിശീലകനുമാണ് ഇദ്ദേഹം.
കുറ്റ്യാടിയിലെ തെരുവത്ത് സൂപ്പിയുടെയും ആയിഷയുടെയും മകനാണ്. കല്ലാച്ചി പുത്തലത്ത് ആബിദയാണ് ഭാര്യ. മകന്‍ സുബ്ഹാന്‍ ബിന്‍ ശബാബ്.