വടകര ദര്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.സുബയര്‍ ഹാജി നിര്യാതനായി

0
362

വടകര: ബുസ്താനുല്‍ മദ്രസ ജനറല്‍ സിക്രട്ടറി മണ്ണയോടന്‍ സുബൈര്‍ ഹാജി (65) നിര്യാതനായി.
കാല്‍നൂറ്റാണ്ടിലേറെ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചതിനു പുറമെ മവാഹിബുല്‍ അസ്‌നാത്ത് (അനാഥ മയ്യത്ത് പരിപാലനം) ഖജാന്‍ജി, ജില്ലാ മുഹല്ലിം മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, വടകര റയിഞ്ച് ജംയത്തുല്‍ മുഹല്ലമിന്‍ കമ്മറ്റി ട്രഷറര്‍, മുസ്ലിം ലീഗ് കസ്റ്റംസ് റോഡ്ശാഖാ വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. ഭാര്യമാര്‍: പരേതയായ ചീളു പറമ്പത്ത് സഫിയ, സൈനബ. മക്കള്‍ : ശരിഫ്, സക്കീന, ഷമിര്‍ ( മുന്‍ ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ്) ഷഫീക്ക്, ഷമീറ, സജ്‌ന, ഷൈനത്ത്. മരുമക്കള്‍: ബഷീര്‍ വൈക്കിലേരി, റഹീസ് തണ്ണീര്‍പന്തല്‍, കെ.പി.അഷ്‌ക്കര്‍, പി.പി.നൗഷാദ് (ചൊക്ലി ), റജ്‌ന (അഴിയൂര്‍) ഷാനിദ തലശ്ശേരി, ജസീറ വടകര