വടകര റെയില്‍വെ സ്‌റ്റേഷനില്‍ ലിഫ്റ്റുകള്‍ ഉദ്ഘാടന സജ്ജമായി

0
1303

വടകര: വടകര റെയില്‍വെസ്റ്റേഷനില്‍ നിര്‍മിച്ച ലിഫ്റ്റുകള്‍ ഉദ്ഘാടന സജ്ജമായി. ഇരു പ്ലാറ്റ്‌ഫോമുകളിലും എത്തിച്ചേരാന്‍ ലിഫ്റ്റ് ഉപകരിക്കും. മുതിര്‍ന്നവര്‍ക്കും രോഗികള്‍ക്കും ഇത് അനുഗ്രഹമാണ്.
76.22 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലായി രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ ഇലക്ട്രിക്കല്‍ ജോലിക്കുവേണ്ടി 38 ലക്ഷം രൂപയും എഞ്ചിനീയറിംഗ് ജോലിക്കുവേണ്ടി 38.22 ലക്ഷം രൂപയും ചെലവഴിച്ചു.
മൂന്നാം പ്ലാറ്റ്‌ഫോം അനുവദിച്ചതിനു തൊട്ടുപിന്നാലെ നടക്കുന്ന പ്രധാന വികസനപ്രവര്‍ത്തമാണ് ലിഫ്റ്റ് സ്ഥാപിക്കല്‍. ലിഫ്റ്റുകളുടെ ഉദ്ഘാടനവും 1.30 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന എസ്‌കലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും ഈ മാസം 16ന് രാവിലെ 11.30ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വഹിക്കും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, സി.കെ.നാണു എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.