നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഫ്രൈഡേ ഷോപ്പ്

0
257

വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ ‘സസ്‌നേഹം’ എന്ന പേരില്‍ സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്ക് തുക കണ്ടെത്താന്‍ ഫ്രൈഡേ ഷോപ്പ് തുടങ്ങി. വെളളിയാഴ്ചകളില്‍ കിട്ടുന്ന നീണ്ട ഇടവേളകള്‍ ആണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. പത്ത് വളന്റിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളാണ് ഓരോ വെള്ളിയാഴ്ചയും കട നടത്തുന്നത്. മുടക്ക് മുതല്‍ കുറക്കാന്‍ വേണ്ടി ഓരോ വളന്റിയറും വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടു വരുന്ന വിഭവങ്ങളാണ് അധികവും വില്‍പനക്ക് വെക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ എല്ലാം വിറ്റഴിച്ചുപോകുന്നതായി ഇവര്‍ പറഞ്ഞു. സ്‌കൂള്‍ കലോല്‍സവത്തിന് പരീക്ഷണാര്‍ത്ഥം നടത്തിയ കച്ചവടത്തില്‍ നല്ല ലാഭം കിട്ടിയതോടെയാണ് ഫ്രൈഡേ ഷോപ്പ് എന്ന ആശയത്തിലേക്കെത്തിയതെന്ന് പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ സമീര്‍ പറഞ്ഞു. നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കാനുള്ളതാണ് ‘ സസ്‌നേഹം’ കാരുണ്യ നിധി