കടലോരം ശുചിയാക്കാന്‍ എന്‍സിസി രംഗത്ത്

0
295

വടകര: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലാക്രമണത്തിന് ഇരയായ പ്രദേശത്ത് എന്‍സിസി യൂനിറ്റിന്റെ ശുചീകരണ പ്രവര്‍ത്തനം. വടകരനഗരസഭയിലെ മുകച്ചേരിഭാഗത്തും സമീപപ്രദേശങ്ങളിലും മടപ്പള്ളി ഗവ.കോളജിലെ എന്‍സിസി കാഡറ്റുകള്‍ ശുചീകരണം നടത്തി. തീരത്തടിഞ്ഞ മാലിന്യം ഇവര്‍ ഏറെ പരിശ്രമിച്ചാണ് നീക്കം ചെയ്തത്. 57 കേഡറ്റുകള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് റാഫി, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവര്‍ രംഗത്തുണ്ടായിരുന്നു. സീനിയര്‍ കേഡറ്റുകളായ അശ്വിന്‍രാജ്, അശ്വിന്‍ആനന്ദ്, സിദ്ധാര്‍ഥ്, സാജിറ എന്നിവര്‍ നേതൃത്വം നല്‍കി.