പൊന്മേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

0
2038

വടകര: വില്യാപ്പള്ളി പൊന്മേരിക്ഷേത്രത്തിനു സമീപം തണ്ണീര്‍പന്തല്‍ റോഡില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. നാദാപുരം മുടവന്തേരി സ്വദേശികളായ മീത്തലെ തെരുവത്ത് അമല്‍ജിത്ത് (21), xzaxsaമേക്കുന്നുമ്മല്‍ സൂരജ് എന്ന അപ്പു (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം.തണ്ണീര്‍പന്തലില്‍ നിന്നു വടകരക്കു വരികയായിരുന്ന പൂജ ബസാണ് എതിരെ വന്ന കെ.എല്‍ 18-പി 7121 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ ഇടിച്ചത്. വില്യാപ്പള്ളി ഭാഗത്ത് നിന്നു നാട്ടിലേക്കു പോകുകയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തില്‍ ബസിനടിയല്‍ കുടുങ്ങിപ്പോയ ഇരുവരെയും ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. വടകരയില്‍ നിന്നു പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും.
ദാമോദരന്റെയും ഷീബയുടെയും മകനാണ് അമല്‍ജിത്ത്. സഹോദരി: അമയ. വാസുവിന്റെയും സുജയുടെയും മകനാണ് സൂരജ്. സഹോദരങ്ങള്‍: സൂര്യ, ശ്രുതി.